qq

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ബാ​ലി​ക​യെ​ ​പ​ല​ത​വ​ണ​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​ക്ക് 40​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും.​ ​ക​രു​പ്പ​ട​ന്ന​ ​മു​സാ​ഫി​രി​ക്കു​ന്ന് ​സ്വ​ദേ​ശി​യാ​യ​ ​അ​റ​ക്ക​പ്പ​റ​മ്പി​ൽ​ ​ഹി​ള​ർ​ ​എ​ന്ന​ ​മു​ത്തു​വി​നെ​യാ​ണ് ​(37​)​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​കോ​ട​തി​ ​ജ​ഡ്ജ് ​കെ.​പി.​ ​പ്ര​ദീ​പ് ​ശി​ക്ഷി​ച്ച​ത്.
പി​ഴ​ ​അ​ട​യ്ക്കാ​ത്ത​പ​ക്ഷം​ ​വീ​ണ്ടും​ ​ര​ണ്ടു​വ​ർ​ഷം​ ​കൂ​ടി​ ​ത​ട​വു​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.​ ​പി​ഴ​ ​തു​ക​ ​അ​തി​ജീ​വി​ത​യ്ക്ക് ​ന​ൽ​കാ​നും​ ​കോ​ട​തി​ ​വി​ധി​ച്ചു.​ ​കേ​സി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​കെ.​എ​ൻ.​ ​സി​നി​മോ​ൾ​ ​ഹാ​ജ​രാ​യി.​ ​ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​നി​യ​മ​പ്ര​കാ​ര​വും​ ​പോ​ക്‌​സോ​ ​നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ​ശി​ക്ഷ​ ​വി​ധി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സി.​ഐ​യാ​യി​രു​ന്ന​ ​സി.​എ​സ്.​ ​സി​നോ​ജാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ച്ച് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത്.