qq

ചാ​ല​ക്കു​ടി​:​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​മു​നി​സി​പ്പ​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​വീ​ണ്ടും​ ​സ്പി​രി​റ്റ് ​വേ​ട്ട.​ ​എ​റ​ണാ​കു​ള​ത്ത് ​നി​ന്നും​ ​പാ​ല​ക്കാ​ട് ​കു​തി​രാ​നി​ലേ​ക്ക് ​കാ​റി​ൽ​ ​ക​ട​ത്തി​യ​ 525​ ​ലി​റ്റ​ർ​ ​സ്പി​രി​റ്റാ​ണ് ​ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഒ​രാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.
വെ​ള്ളാ​ഞ്ചി​റ​ ​സ്വ​ദേ​ശി​ ​ചൂ​ള​ക്ക​ട​വി​ൽ​ ​ക​മ​റു​ദീ​ൻ​(29​)​ ​പി​ടി​യി​ലാ​യ​ത്.​ ​എ​റ​ണാ​കു​ളം​ ​ക​ണ്ടെ​യ്‌​ന​ർ​ ​റോ​ഡി​ലെ​ ​ഏ​ജ​ന്റു​മാ​രു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​അ​ങ്ക​മാ​ലി​യി​ൽ​ ​നി​ന്നാ​ണ് ​എ​ത്തി​യോ​സ് ​കാ​റി​ൽ​ ​സ്പി​രി​റ്റ് ​കൊ​ണ്ടു​വ​ന്ന​തെ​ന്ന്്് ​ഇ​യാ​ൾ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​ഇ​തി​നി​ടെ​ ​അ​ങ്ക​മാ​ലി​യി​ൽ​ ​ന​ട​ന്ന​ ​മ​റ്റൊ​രു​ ​സ്പ​രി​റ്റ് ​വേ​ട്ട​യി​ൽ​ ​പി​ടി​പെ​ടാ​തി​രി​ക്കാ​നാ​ണ് ​ക​മ​റു​ദ്ദീ​ന് ​ദൗ​ത്യം​ ​ഏ​ൽ​പ്പി​ച്ച​തെ​ന്ന് ​പ​റ​യു​ന്നു.​ 35​ ​ലി​റ്റ​റി​ന്റെ​ 15​ ​ക​ന്നാ​സു​ക​ളി​ലാ​യി​രു​ന്നു​ ​സ്പി​രി​റ്റ് ​വ​ച്ചി​രു​ന്ന​ത്.​ ​പാ​ലി​യേ​ക്ക​ര​യി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​സ​ന്ദേ​ശ​ ​പ്ര​കാ​രം​ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ഇ​യാ​ൾ​ക്കു​ള്ള​ ​നി​ർ​ദ്ദേ​ശം.​ ​മു​ൻ​പും​ ​ക​മ​റു​ദ്ദീ​ൻ​ ​സ്പി​രി​റ്റ് ​ക​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഡി​വൈ.​എ​സ്.​പി.​ ​സി.​ആ​ർ.​സ​ന്തോ​ഷ് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​സി.​ഐ.​കെ.​ ​എ​സ്.​സ​ന്ദീ​പ്,​ ​എ​സ്.​ഐ​മാ​രാ​യ​ ​സി​ദ്ധി​ഖ് ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​സ​ജി​ ​വ​ർ​ഗ്ഗീ​സ്,​ ​ജി​നു​മോ​ൻ​ ​ത​ച്ചേ​ത്ത്,​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​സ​തീ​ശ​ൻ​ ​മ​ട​പ്പാ​ട്ടി​ൽ,​സി.​എ.​ ​ജോ​ബ്,​ ​പി.​എം.​മൂ​സ,​ ​വി.​യു.​സി​ൽ​ജോ,​ ​എ.​യു.​റെ​ജി,​ ​ജോ​ ​തോ​മ​സ് ,​ ​ടി.​ബി.​സു​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​രു​മു​ണ്ട്.