qq

കൊ​ല്ലം​:​ ​ഇ​രു​ച​ക്ര​ ​വാ​ഹ​നം​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ ​യു​വാ​ക്ക​ളെ​ ​ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ​ ​ത​ട​വ് ​ശി​ക്ഷ​ക്ക് ​വി​ധി​ച്ച് ​പ​ര​വൂ​ർ​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്​​റ്റ് ​ക്ലാ​സ് ​മ​ജി​സ്ട്രേ​​​റ്റ് ​കോ​ട​തി​ ​ജ​ഡ്ജി​ ​സ​ബാ​ഹ് ​ഉ​സ്മാ​ൻ​ ​ഉ​ത്ത​ര​വാ​യി.​ ​പാ​രി​പ്പ​ള്ളി​ ​മ​ണ്ണ​യ​ത്ത് ​ച​രു​വി​ള​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​ഹ​രീ​ഷ് ​(​ച​ക്ക​ര​ക്കു​ട്ട​ൻ​-18​),​ ​വി​ല​വൂ​ർ​ക്കോ​ണ​ത്ത് ​നി​ഥി​ഷ് ​ഭ​വ​ന​ത്തി​ൽ​ ​മ​ഹി​ൻ​ലാ​ൽ​ ​(​ഇ​ട്ടൂ​പ്പി​-20​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​ര​ണ്ട് ​വാ​ഹ​ന​ ​മോ​ഷ​ണ​ ​കേ​സു​ക​ളി​ലാ​യി​ ​ആ​റു​മാ​സം​ ​വീ​തം​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ത​ട​വ് ​ശി​ക്ഷ​ ​ന​ൽ​കി​യ​ത്.​ ​ജൂ​ൺ​ 12​ന് ​രാ​ത്രി​ ​പാ​രി​പ്പ​ള്ളി​ ​വേ​ള​മാ​നൂ​ർ​ ​വി​ഷ്ണു​മു​കു​ന്ദ​ത്തി​ൽ​ ​ആ​ദ​ർ​ശി​ന്റെ​ ​മോ​ട്ടോ​ർ​ ​ബൈ​ക്കും​ 17​ന് ​ക​ട​മാ​ൻ​ ​തോ​ട്ട​ത്തി​ൽ​ ​ക​ന​വ് ​വീ​ട്ടി​ൽ​ ​ഉ​ണ്ണി​യു​ടെ​ ​ആ​ക്ടി​വ​ ​സ്‌​കൂ​ട്ട​റു​മാ​ണ് ​ഇ​വ​ർ​ ​മോ​ഷ്ടി​ച്ച​ത്.
പാ​രി​പ്പ​ള​ളി​ ​പൊ​ലീ​സ് ​സി.​സി.​ടി.​വി​യു​ൾ​പ്പെ​ടെ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​ഇ​വ​രെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​മ​ഹി​ലാ​ൽ​ 2021​ൽ​ ​മോ​ഷ​ണ​ ​കേ​സി​ലും​ ​ഹ​രീ​ഷ് ​പീ​ഡ​ന​മു​ൾ​പ്പെ​ടെ​യു​ള്ള​ ​പോ​ക്‌​സോ​ ​കേ​സി​ലും​ ​പ്ര​തി​ക​ളാ​ണ്.​ ​അ​തി​വേ​ഗ​ത്തി​ൽ​ ​മോ​ഷ്ട​ക്ക​ളെ​ ​ക​ണ്ടെ​ത്തി​യ​തും​ ​കു​​​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച് ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​ക്കി​യ​തും​ ​വേ​ഗ​ത്തി​ൽ​ ​വി​ധി​പ​റ​യാ​ൻ​ ​കാ​ര​ണ​മാ​യി.​ ​ചാ​ത്ത​ന്നൂ​ർ​ ​എ.​സി.​പി​ ​ബി.​ ​ഗോ​പ​കു​മാ​റി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​പാ​രി​പ്പ​ള്ളി​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​ൽ​ജ​ബാ​ർ,​ ​എ​സ്.​ഐ​മാ​രാ​യ​ ​കെ.​ ​സു​രേ​ഷ്‌​കു​മാ​ർ,​ ​രാ​ജേ​ഷ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​കേ​സ് ​അ​ന്വേ​ക്ഷി​ച്ച് ​കു​​​റ്റ​പ​ത്രം​ ​ത​യ്യാ​റാ​ക്കി​ ​പ​ര​വൂ​ർ​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ത്.