ph

വർക്കല: പ്രസിദ്ധമായ മാന്തറ ക്ഷേത്രവും കുളത്തൂപ്പുഴയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ആർ.എസ്.പി ഇടവ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ജി. അശോകന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക സമ്മേളനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എം. നജിം, ഇടവ നസറുള്ള, മാന്തറ സുനീർ, കണ്ണൻ ഇടവ എന്നിവർ സംസാരിച്ചു. മാന്തറ സുനീറിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.