p

തിരുവനന്തപുരം; ഫയൽ തീർപ്പാക്കൽ യഞ്ജത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ സംസ്ഥാനത്തെ വിജിലൻസ് ഓഫീസുകളിലും ഉദ്യോഗസ്ഥർ ഹാജരായി വിജിലൻസ് ഡയറക്ടറേറ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫയൽ തീർപ്പാക്കൽ യഞ്ജത്തിൽ പങ്കെടുത്തു.
വിജിലൻസ് ആസ്ഥാനത്ത് 1715 ഫയലുകളും വിജിലൻസ് തെക്കൻ മേഖലയുടെ കീഴിൽ 203 ഫയലുകളും വിജിലൻസ് കിഴക്കൻ മേഖലയുടെ കീഴിൽ 39 ഫയലുകളും വിജിലൻസ് മദ്ധ്യ മേഖലയുടെ കീഴിൽ 83 ഫയലുകളും വിജിലൻസ് വടക്കൻ മേഖലയുടെ കീഴിൽ 130 ഫയലുകളും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ന്റെ കീഴിൽ 11 ഫയലുകളും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -2 ന്റെ കീഴിൽ 62 ഫയലുകളും സ്പെഷ്യൽ സെൽ തിരുവന്തപുരത്തിന് കീഴിൽ 32 ഫയലുകളും സ്പെഷ്യൽ സെൽ കോഴിക്കോടിന് കീഴിൽ 23 ഫയലുകളും തീർപ്പാക്കി . സംസ്ഥാനത്തൊട്ടാകെ വിജിലൻസിൽ ആകെ 2298 ഫയലുകൾ തീർപ്പാക്കി.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം . ഐ.ജി എച്ച് വെങ്കിടേഷ് , സൂപ്രണ്ട് ഓഫ് പൊലീസ് (ഇന്റലിജൻസ് ) ഇ.എസ് . ബിജുമോൻ ,ഡിവൈ.എസ്‌.പി സി.വിനോദ് ,മാനേജർ സുരേഷ് ബാബു എന്നിവർ യഞ്ജത്തിന് നേതൃത്വം നൽകി.

ജ​ല​ ​അ​തോ​റി​ട്ടി​യിൽ
5768​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ല​ ​അ​തോ​റി​ട്ടി​യി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പ്ര​ത്യേ​ക​ ​ഫ​യ​ൽ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​യ​ജ്ഞ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള​ ​ഒാ​ഫീ​സു​ക​ളി​ലാ​യി​ 5768​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കി.​ 1500​ൽ​ ​ഏ​റെ​ ​ജീ​വ​ന​ക്കാ​ർ​ ​ഫ​യ​ൽ​ ​തീ​ർ​പ്പാ​ക്ക​ലി​നാ​യി​ ​അ​വ​ധി​ദി​ന​ത്തി​ൽ​ ​ജോ​ലി​ക്കെ​ത്തി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കേ​ന്ദ്ര​ ​കാ​ര്യാ​ല​യ​ത്തി​ൽ​ 2276​ ​ഫ​യ​ലു​ക​ളാ​ണ് ​തീ​ർ​പ്പാ​ക്കി​യ​ത്.

അ​വ​ധി​ദി​ന​ത്തി​ൽ​ ​തീ​ർ​പ്പാ​ക്കി​യ​ത് 5768​ ​ഫ​യ​ലു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഞാ​യ​റാ​ഴ്ച​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​ന​ട​ത്തി​യ​ ​പ്ര​ത്യേ​ക​ ​ഫ​യ​ൽ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​തീ​വ്ര​യ​ജ്ഞ​ ​പ​രി​പാ​ടി​യി​ൽ​ ​സം​സ്ഥാ​ന​ത്താ​കെ​ ​തീ​ർ​പ്പാ​യ​ത് 5,768​ ​ഫ​യ​ലു​ക​ൾ.​ ​ആ​യി​ര​ത്തി​യ​ഞ്ഞൂ​റി​ലേ​റെ​ ​ജീ​വ​ന​ക്കാ​ർ​ ​ജോ​ലി​ക്കെ​ത്തി.​ ​കേ​ന്ദ്ര​ ​കാ​ര്യാ​ല​യ​ത്ത​ൽ​ 2,276​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കി.​ 1,780​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കി​യ​ ​എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് ​വി​ഭാ​ഗം​ ​എ​ണ്ണ​ത്തി​ൽ​ ​മു​ന്നി​ലെ​ത്തി.