
വെള്ളറട: സി.പി.എം വെള്ളറട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ജാഥാ ക്യാപ്ടനും ഡി.കെ. ശശി ജാഥാ മാനേജരുമായി നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ആറാട്ടുകുഴിയിൽ ഇന്നലെ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ ലോക്കൽ കമ്മറ്റി അംഗം വിജയൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.എസ്..എസ്.റോജി, സംഘാടക സമിതി കൺവീനർ നിരപ്പിൽ രാജേന്ദ്ര പ്രസാദ്, ഉദയൻ, ടി.എൽ. രാജ്, എം.ആർ. രംഗനാഥൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ആദരിച്ചു. ആറാട്ടുകുഴിയിൽ നിന്ന് ആരംഭിച്ച ജാഥ പനച്ചമൂട്, നിലമാംമൂട്, കുന്നത്തുകാൽ, നാറാണി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പാലിയോട് സമാപിച്ചു.