
പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ്മ ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്‌തു. രാവിലെ നടന്ന മഹാഗണപതി ഹോമത്തിനുശേഷം ക്ഷേത്ര മഠാധിപതിസ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങുകളിൽ ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ. ഹരികുമാർ, ഓലത്താന്നി അനിൽ, വൈ. വിജയൻ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.