vlathankara-church

പാറശാല: വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ദേവാലയാങ്കണത്തിൽ പ്രവർത്തിക്കുന്ന സ്വാഗത സംഘം ഓഫീസ് നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ രാജ്മോഹൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു.

തീർത്ഥാടന തിരുന്നാൾ നോട്ടീസിന്റെ പ്രകാശനം തീർത്ഥാടന കേന്ദ്രം വികാരിയും നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷാ കോ- ഓർഡിനേറ്ററുമായ വി.പി. ജോസ് കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജ്ജുനന് ആദ്യ കോപ്പി നൽകി നിർവഹിച്ചു. തിരുനാളിന്റെ ഒരുക്കൾ പൂർത്തിയായി വരുന്നതായി ജനറൽ കൺവീനർ എം.ആർ. സൈമൺ പറഞ്ഞു. വ്ലാത്താങ്കര ഇടവക 232 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഈ വർഷത്തെ തിരുനാൾ ദിനത്തിൽ 232 ഗായകർ ചേർന്ന് ആലപിക്കുന്ന ഗാനാഞ്ജലി ഉണ്ടായിരിക്കും. ഞായറാഴ്ച തിരുന്നാൾ ജ്യോതിപ്രയാണം നടക്കും.

സഹവികാരിമാരായ ഫാ. ജോൺ ബോസ്ക്കോ, ഫാ. അനുരാജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിനുകുമാർ, മീഡിയാ കമ്മിറ്റി കൺവീനർ ജയപ്രകാശ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ചെങ്കൽ വിൻസെന്റ്, അക്കൗണ്ടന്റ് വിനോദ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പാരീഷ് കൗൺസിൽ സെക്രട്ടറി ജോൺസ് രാജ് നന്ദി പറഞ്ഞു.