
പാറശാല: പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ പി.ആർ.എസ് ഹോസ്‌പിറ്റൽ, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാൻസർ സംബന്ധമായ പരിശോധനകൾക്ക് പുറമേ മറ്റ് ആരോഗ്യ സംബന്ധമായ വിവിധ പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടന്നു.
സ്‌കൂൾ പ്രിൻസിപ്പൽ പ്രതാപ്റാണ സ്വാഗതം ആശംസിച്ചു. പി.ആർ.എസ് - കാർക്കിനോസ് ടീം ഓങ്കോളജി വിദഗ്ദ്ധരായ ഡോ. അരുൺ, ഡോ. അശ്വതി ജി. നാഥ്, പൾമനോളജി വിദഗ്ദ്ധരായ ഡോ. അനുശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.