
പാറശാല: അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി 6342000 രൂപ ചെലവാക്കി നടപ്പാക്കുന്ന കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ ഉദിയൻകുളങ്ങര വാർഡിലെ ചിറക്കുളത്തിന്റെ പുരുദ്ധാരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനിത് കുമാർ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. താണുപിള്ള, വൈസ് പ്രസിഡന്റ് സന്ധ്യ.എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ബൈജു,വാർഡ് മെമ്പർ മഹേഷ്.എം, ജോയിന്റ് ബി.ഡി.ഒ രാജ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ബിജു, എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.മോണിംഗ് ആൻഡ് ഈവനിംഗ് വോക്കിംഗ് സെന്റർ, സീനിയർ സിറ്റിസൺസ് കോർണർ,ഫിഷിംഗ് പോയിന്റ്,ബട്ടർഫ്‌ളൈ പാർക്ക്, ഫ്ലവേഴ്സ് പോയിന്റ് തുടങ്ങിയവ പദ്ധതിയിലൂടെ സജ്ജീകരിക്കും.