ഉദിയൻകുളങ്ങര: വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ. മണ്ണൂർക്കര കോട്ടൂർ ഏലിമല ചന്തനട രാജ്ഭവനിൽ പീരു മുഹമ്മദിനെയാണ് (36) പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്പൂരി ഭാഗത്ത് അമരവിള ഏക്സൈസ് റെയ്ഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 30 ലിറ്റർ ചാരായം യുവാവിൽ നിന്ന് കണ്ടെത്തിയത്. റെയ്ഞ്ച് ഇൻസ്‌പെക്ടർ വിനോജ്, പ്രീവന്റീവ് ഓഫീസർമ്മാരായ ബിജു.എസ്, സജിത്ത് ആർ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശങ്കർ, പി. രാജേഷ്.ആർ.എസ്, വനിതാ ഓഫീസർ സീന.കെ എന്നിവരടങ്ങുന്ന സംഘമാണ് ചാരായം പിടികൂടിയത്.