കുളത്തൂർ: കെ.പി.എം.എസ് കഴക്കുട്ടം ഏരിയാ യൂണിയൻ സമ്മേളനം കഴക്കൂട്ടം ജ്യോതിസ് സെന്റർ സ്കൂളിൽ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി ഡോ.സി.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കഴകൂട്ടം ഏരിയാ പ്രസിഡന്റ് ചെറുവയ്ക്കൽ ബിജു അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.പി. വാവ, ചെറുവയ്ക്കൽ അർജ്ജുനൻ,കവിത, ശ്രീകാര്യം അറിൽ, ആർ.എസ്.രാജീവ്, ജെ.എസ്. അഖിൽ,ഉദയപുരം പ്രസാദ്, നെയ്യാർ ഡാം കുട്ടപ്പൻ,എസ്.എസ്. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.