vedi

വെഞ്ഞാറമൂട്:തപസ്യ കലാ സാഹിത്യ വേദി നെടുമങ്ങാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ 'മാറുന്ന കേരളം വഴിമാറുന്ന വിദ്യാഭ്യാസം' എന്ന വിഷയത്തിൽ ചർച്ച നടന്നു.ജയകുമാർ കൈപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ എം.രാജേന്ദ്രൻ നായർ വിഷയം അവതരിപ്പിച്ചു.ജി.പ്രസന്നൻ പിള്ള സ്വാഗതവും വി.സുധൻ നായർ നന്ദിയും പറഞ്ഞ പരിപാടിയിൽ വേണുഗോപാൽ,മധു മാഷ്, സുഗുണൻ,മുരളീധരൻ നായർ,ലാൽ, സോമശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.