
വെഞ്ഞാറമൂട്:പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ എച്ച്.എസ്.എസിലെ വായനമാസാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും യുവ കവി എൻ.എസ് സുമേഷ് കൃഷ്ണൻ നിർവഹിച്ചു.പി.ടി എ പ്രസിഡന്റ് കെ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ എസ്. മധു,സീനിയർ അസിസ്റ്റന്റ് ജെ.ശശികല,സ്റ്റാഫ് സെക്രട്ടറി ബി.എ സുരേഷ് കുമാർ,എസ്.ആർ. ജി കൺവീനർ എ.എൻ ഷീബ തുടങ്ങിയവർ സംസാരിച്ചു.പ്രഥമാദ്ധ്യാപിക എസ്.ലീന സ്വാഗതവും വിദ്യാരംഗം കൺവീനർ ഒ.മിനിമോൾ നന്ദിയും പറഞ്ഞു.