നായിക നിരഞ്ജന അനൂപ്

niranjana

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് ,ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടൻ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ഹൃദയം എന്ന ചിത്രത്തിൽ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ കൈയടി നേടിയ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ നിരഞ്ജന അനൂപ് ആണ് നായിക. അമ്പിളി എന്ന വെബ് സീരീസ് ആദിത്യൻ സംവിധാനം ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന് തിരക്കഥ ഒരുക്കുകയും അഭിനയിക്കുകയും ചെയ്തു.

ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വളരെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പത്തൊമ്പതാമത് സിനിമ കൂടിയാണ്. തൻവി റാം, രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. തിരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് രചന. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോസ്.മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഇഫ്‌തി ഈണം പകരുന്നു. എഡിറ്റർ ലിജോ പോൾ, കലാസംവിധാനം: ത്യാഗു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. പ്രൊഡക്‌ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ മാനേജർ കല്ലാർ അനിൽ. പി.ആർ.ഒ: വാഴൂർ ജോസ്.