ആറ്റിങ്ങൽ:തോന്നയ്ക്കൽ ഗവൺമെന്റ് എച്ച്.എസ്.എസിലെ തനത് പദ്ധതിയായ സിവിൽ സർവീസ് മാർഗദീപ പ്രവർത്തനത്തിന് തുടക്കമായി.ഇതിന്റെ ഭാഗമായി സിവിൽ സർവീസ് മേഖലയിലേയ്ക്ക് കുട്ടികൾക്ക് അഭിരുചി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗജന്യ പരിശീലന പരിപാടി പ്രൊഫ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റ‍ സുജിത്.എസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ രേഖ,​ഷാജി എന്നിവർ സംസാരിച്ചു.