തിരുവനന്തപുരം: കിംസ്‌ ഹെൽത്തിന് മൂന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകളിൽ കൂടി പി.ജി പരിശീലനത്തിന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) അംഗീകാരം നൽകി. റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി, ഇന്റർവെൻഷണൽ റേഡിയോളജി എന്നീ ഡി.ആർ.എൻ.ബി കോഴ്സുകൾക്കും ഇൻഫക്ഷ്യസ് ഡിസീസ് ഫെലോഷിപ്പ് കോഴ്സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതോടെ 25 കോഴ്സുകളിലായി 78 പി.ജി വിദ്യാർത്ഥികൾക്ക് എല്ലാവർഷവും കിംസ്‌ ഹെൽത്തിൽ പ്രവേശനം ലഭിക്കും. പരിശീലനകാലത്ത് വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പ്രവേശന നടപടിക്രമങ്ങൾക്കുമായി പ്രത്യേക വിഭാഗവും കിംസ്‌ ഹെൽത്തിലുണ്ട്.