ചിറയിൻകീഴ്: മുരുക്കുംപുഴ ഇൻഫന്റ് ജീസസ് കോൺവെന്റ് ഐ.എസ്.സി സ്‌കൂളിന് ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇത്തവണയും നൂറ്‌ മേനി വിജയം. ഇർഫാൻ മുഹമ്മദ്. എച്ച്.ജെ 98.2 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനവും, ദേവിപ്രിയ. എ 97.4 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും, ശബരിനാഥ്. ബി.എം 93 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.