p

തിരുവനന്തപുരം: സഭയിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ മന്ത്രി വി.ശിവൻകുട്ടി സഭയ്ക്കുള്ളിലെ പടിക്കെട്ടിൽ തെന്നിവീണു.ഇന്നലെ വൈകിട്ട് നാലുമണിയോടെ കൃഷി, ജലവിഭവ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ച പൂർത്തിയായി അപരാഹ്ന സമ്മേളനം ആരംഭിച്ചപ്പോഴാണ് സംഭവം.

സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അദ്ദേഹത്തിന് സമീപത്തെത്തി. വാച്ച് ആൻഡ് വാർഡ് മന്ത്രിയെ പിടിച്ചെഴുന്നേല്പിച്ചു. കടകംപള്ളി സുരേന്ദ്രൻ തന്റെ സംസാരം നിറുത്തുകയും മറ്റെല്ലാ എം.എൽ.എ മാരും എഴുന്നേൽക്കുകയും ചെയ്തു.ഇതോടെ ചെയറിൽ ഉണ്ടായിരുന്ന വി.ഡി.പ്രസേനൻ എല്ലാവരെയും ഇരിക്കാൻ നിർദ്ദേശിച്ചു. ചർച്ച തുടർന്നു. നടക്കുന്നതിന് ബുദ്ധിമുട്ടൊന്നും ഇല്ലാത്തതിനാൽ മന്ത്രി പുറത്തേക്ക് പോയി. സ്റ്റെപ്പിൽ ചവിട്ടിയപ്പോൾ ചെരുപ്പ് വഴുതിയതാണ് കാരണമെന്നാണ് ശിവൻകുട്ടി പറഞ്ഞത്.