1

ചുള്ളിമാനൂർ:ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ക്യാബിനറ്റ് സ്ഥാനാരോഹണ ചടങ്ങ് നടന്നു.പി.ടി.എ പ്രസിഡന്റ്‌ എം.ജി.ധനീഷ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ മഞ്ജു സ്കൂൾ ഫ്ലാഗ് ഹെഡ് ബോയ് നീരജ് നായർ,ഹെഡ് ഗേൾ ശൽഗ എന്നിവർക്ക് കൈമാറി. വിവിധ സ്ഥാനങ്ങൾ ഏറ്റെടുത്ത കുട്ടികൾക്കുള്ള ബാഡ്ജിംഗ് വലിയമല സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ,സ്കൂൾ വൈസ് പ്രിൻസിപ്പൽ സിനി സി.ദാസ് എന്നിവർ നിർവഹിച്ചു.സ്കൂൾ കോർഡിനേറ്റർ അനിറ്റ പരിപാടികൾക്ക് നേതൃത്വം നൽകി.