knms

കാട്ടാക്കട:കേരള നാടാർ മഹാജന സംഘം നെടുമങ്ങാട് താലൂക്ക് കമ്മിറ്റി നടത്തിയ കാമരാജ് ജയന്തി ആഘോഷം സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.ദേവപ്രസാദ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പൂവച്ചൽ ചന്ദ്രൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി,വർക്കിംഗ് പ്രസിഡന്റ് ജെ.കോശി ന്യൂട്ടൺ,താലൂക്ക് സെക്രട്ടറി ശോഭൻ,ട്രഷറർ വിനോദ് കാട്ടാക്കട സജിരാജ്,ക്ലിന്റൻ,മനോഹരൻ,ഷെറിൻ എന്നിവർ സംസാരിച്ചു.ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബൈക്ക് റാലി താലൂക്കത്സ യൂണിയൻ പ്രസിഡന്റ് പൂവച്ചൽ ചന്ദ്രൻ വൈദ്യർ ഉദ്ഘാടനം ചെയ്തു.