sivagiri

ശിവഗിരി: കർക്കിടക വാവിനോടനുബന്ധിച്ച് ശിവഗിരിയിൽ ശാരദാമഠം സന്നിധാനത്തോടു ചേർന്നുളള ഗ്രൗണ്ടിൽ ബലിതർപ്പണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 28 ന് പുലർച്ചെ ആറിന് ചടങ്ങുകൾ ആരംഭിക്കും. ബലിതർപ്പണത്തിനൊപ്പം സമൂഹ തിലഹവനത്തിനും സൗകര്യമുണ്ടായിരിക്കും. ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും വൈദികരും നേതൃത്വം നൽകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.