kk

വർക്കല: എസ്.എൻ.ഡി.പി യോഗം പുത്തൻചന്ത ശാഖയുടെ ആഭിമുഖ്യത്തിൽ ബോർഡ് അംഗങ്ങളുടെയും വനിതാ സംഘത്തിന്റെയും സംയുക്ത സമ്മേളനം ശാഖാ പ്രസിഡന്റ് എസ്.ഷാജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്,ഡയറക്ടർ ബോർഡ് അംഗം ശശിധരൻ,വനിതാ സംഘം ചെയർപേഴ്സൺ കവിതാ ശ്രീകുമാർ,സെക്രട്ടറി സീമ,വിമൽ കുമാർ,ബാബു,ജീജ കുമാരി,രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.