gdps

ശിവഗിരി : ജാതി, മത, വർഗ്ഗ ഭേദം നോക്കാതെ ക്ഷേത്രദർശനം ആഗ്രഹിക്കുന്ന ആർക്കും അവസരം നൽകണമെന്നും ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് ഗുരുവായൂർ ക്ഷേത്രദർശത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും ഗുരുധർമ്മ പ്രചാരണസഭ വാർഷിക സമ്മേളനം അഭ്യർത്ഥിച്ചു.

എം.ജി ഉൾപ്പെടെ യൂണിവേഴ്സിറ്റികളിലെ ശ്രീനാരായണ ചെയറുകൾ കാര്യക്ഷമമാക്കണം. ഘട്ടംഘട്ടമായി മദ്യവിപണനം ഒഴിവാക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ അത് വർദ്ധിപ്പിക്കുന്നതിൽ സമ്മേളനം ഉത്കണ്ഠരേഖപ്പെടുത്തി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വാമി ഗുരുപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ, സഭാ വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ, രജിസ്ട്രാർ ടി. വി. രാജേന്ദ്രൻ, ശ്രീനാരായണ കോൺഫഡറേഷൻ മുൻ ചെയർമാൻ അഡ്വ. വി.കെ. മുഹമ്മദ്, അഡ്വ. പി.എം. മധു, വി.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ:
ഗുരുധർമ്മ പ്രചാരണസഭ വാർഷിക സമ്മേളനത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. കെ.കെ. കൃഷ്ണാനന്ദ ബാബു, വി.ടി. ശശീന്ദ്രൻ, കുറിച്ചി സദൻ, സ്വാമി ഋതംഭാരാനന്ദ, സ്വാമി വിദ്യാനന്ദ, ഇ.എം. സോമനാഥൻ, സ്വാമി ഗുരുപ്രസാദ്, അഡ്വ. വി.കെ. മുഹമ്മദ് എന്നിവർ സമീപം