l

കടയ്ക്കാവൂർ: സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായത് വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാരെ ഭീതിയിലാക്കുന്നു.

നിലയ്ക്കാമുക്ക് കടയ്ക്കാവൂർ പ്രധാന പാതയിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന്റെ സംരക്ഷണ ഭിത്തിയാണ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ ആയിരിക്കുന്നത്.

നിലവിൽ മതിലിന്റെ പലഭാഗങ്ങളും റോഡിന്റെ വശത്തേയ്ക്ക് ചരിഞ്ഞ നിലയിലാണ്. ദിവസങ്ങൾക്ക് മുൻപ് ഭിത്തിയിൽ ചായം പൂശി ബോധവത്കരണ വാചകങ്ങൾ എഴുതി മോടിപിടിപ്പിച്ചെങ്കിലും മതിലിന്റെ അപകടാവസ്ഥ അധികൃതർ അറിഞ്ഞമട്ടില്ല. മതിലിന്റെ അവസ്ഥ അപകടം ക്ഷണിച്ചുവരുത്തിയേക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.