
ഉദിയൻകുളങ്ങര: കർഷക കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പോരന്നൂർ ബൈജുവിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് ഉദിയൻകുളങ്ങര പാർട്ടി ഓഫീസിൽ കോൺഗ്രസ് ചെങ്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ.പി.രഞ്ജിത്ത് റാവുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. അദ്ധ്വ. സി.ആർ.പ്രാണകുമാർ,ജോസ് ഫ്രാങ്ക്‌ളിൻ,ശ്രീധരൻ നായർ,വട്ടവിള വിജയൻ,എസ്.ഉഷാകുമാരി,
വൈ.ആർ. വിൻസന്റ്, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കർഷകരായ പൂവക്കുടി രാജൻ, കോടങ്കര രാജൻ തോമസ് എന്നിവരെ ആദരിച്ചു.