vld-1

വെള്ളറട:കേരള ലഹരി നിർമ്മാർജ്ജന സമിതിയും എക്സൈസ് വകുപ്പും സംയുക്തമായി പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണം പനച്ചമൂട് ഇമാം അമാനുള്ള മിഫ‌്താഹി ഉദ്ഘാടനം ചെയ‌്തു.പ്രിൻസിപ്പൽ ഡോ.ജയശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ചെയർപേഴ്സൺ ഡോ.ലീല ബായി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി സെമിനാർ അവതരിപ്പിച്ചു.ഫാദർസുബീഷ് എസ്. എച്ച് ലഹരി വിരുദ്ധ ക്ളബ് ഉദ്ഘാടനം ചെയ്‌തു. പനച്ചമൂട് ഷാജഹാൻ, ഡോ.ഷാജി, അശോക് റോബിൻസൻ, എക്സൈസ് എസ്. ഐ വിനോജ് എന്നിവർ സംസാരിച്ചു.സാവിയോ സാബു സ്വാഗതവും നിമേഷ്.എൻ. ആർ നന്ദിയും പറഞ്ഞു.പനച്ചമൂട്ടിൽ നിന്നാരംഭിച്ച ലഹരിവിരുദ്ധ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ ഫ്ളാഗ് ഓഫ് ചെയ‌്തു. വെള്ളറടയിൽ നടന്ന ഫ്ളാഷ് മോബ് വെള്ളറട സബ് ഇൻസ്പെക്ടർ ആൻന്റോ ജോസഫ് നെറ്റോ ഉദ്ഘാടനം ചെയ‌്തു.