തിരുവനന്തപുരം:സെക്രട്ടേറിയറ്റ് മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗ ത്തിന്റെ ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണം ഏകലവ്യ ആശ്രമ അങ്കണത്തിൽ തുടങ്ങി.യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ആർ.ഹരികുമാർ,കമ്മിറ്റി അംഗങ്ങളായ പൊന്നുമംഗലം ശശീന്ദ്രൻ നായർ,രാമദാസ്,ടി.പി.ശങ്കരൻകുട്ടി നായർ, എം.മോഹനചന്ദ്രൻ നായർ,ഗോപീകൃഷ്‌ണൻ,വനിതാസമാജം സെക്രട്ടറി ജയലക്ഷ്‌മി,വൈസ് പ്രസിഡന്റ് ജയശ്രീ സുന്ദരേശൻ എന്നിവർ പങ്കെടുത്തു.