vld-3

വെള്ളറട: കർമ്മലമാതാമല തീർത്ഥാടന സമാപനത്തോടുകൂടി നടന്ന ചടങ്ങുകൾക്ക് ഫാദർമാരായ സാവിയോ ഫ്രാൻസിസ്, കിരൺ രാജ്, റോബ‌ർട്ട് വിൽസെന്റ്, ജിനു എന്നിവർ നേതൃത്വം നൽകി. ഉണ്ടൻകോട് കെ.സി.വൈ.എം സന്ദർശന പരിപാടിയുടെ ഭാഗമായി പഥയാത്രയും സംഘടിപ്പിച്ചു. ശുശ്രൂഷകൾക്ക് കുരിശുമല ഡയറക്ടർ ഫാദർ ഡോ. വിൻസെന്റ് കെ.പീറ്റർ നേതൃത്വം നൽകി. സമാപന സമൂഹ ദിവ്യ ബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ജി.ക്രിസ‌്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫെറോന വികാരി ഫാദർ ക്രിസ‌്തുദാസ് എം.കെ വചന പ്രഘോഷണം നടത്തി. തുടർന്ന് പതാകയിറക്കലും സ്നേഹ വിരുന്നും നടന്നു.