vilappilsala

മലയിൻകീഴ് :വിളപ്പിൽശാല വാർഡ് തല പഠനോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എ.ഡി.എസ് സെക്രട്ടറി ഗായത്രി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,ലേഖ എന്നിവർ സംസാരിച്ചു.എസ്.എസ്.എ.സി.,പ്ലസ്.ടു പരീക്ഷകളിൽ മികച്ച വിജയം നേടിവരെ ഉപഹാരം നൽകി അനുമോദിച്ചു.ഇരുന്നൂറ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.