
കള്ളിക്കാട്:കള്ളിക്കാട് പട്ടം താണുപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് എസ്.ശശീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ,പ്രതിനിധികളായ ആർ.വിജയൻ,മണീന്ദ്രൻ നായർ,മഹേന്ദ്രൻ,മാധവൻ നായർ,യൂണിയൻ സെക്രട്ടറി പ്രദീപ് കുമാർ,കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെ.കല,എസ്.ബിന്ദു,കരയോഗം സെക്രട്ടറി എസ്.വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു.