നെടുമങ്ങാട്: ശിവസേനയുടെയും ഗണേശോത്സവട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണേശോത്സവ കമ്മറ്റി രൂപീകരിച്ചു.കണ്ണാറംകോട് രാജേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.ആറ്റുകാൽ സുനിൽ,കായ്പ്പാടി രാജേഷ്,ചെല്ലാംകോട് സുരാജ്,പ്രമോദ് ആനാട്,രഥിലാൽ വലിയമല,രാജീവ് വേങ്കോട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കായ്പ്പാടി രാജേഷ് (ചെയർമാൻ),ആനാട് പ്രമോദ് (വൈസ് ചെയർമാൻ)​,കണ്ണാറംകോട് രാജേഷ് (കൺവീനർ),ചെല്ലാംകോട് സുരാജ് (ജനറൽ കൺവീനർ),പ്രേമൻ കരുപ്പൂര് (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 28ന് തുടങ്ങുന്ന ഗണേശവിഗ്രഹപ്രതിഷ്ഠ സെപ്റ്റംബർ 5ന് ശംഖുമുഖം ആറാട്ടുകടവിൽ നിമഞ്ജനം ചെയ്യുന്നതോടെ സമാപിക്കും.