bjp-dharna

മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ട്രൈ സ്കൂട്ടർ വിതരണത്തിന് ഉപഭോക്താക്കളെ തിരഞ്ഞെടുത്തതിൽ അഴിമതി ആരോപിച്ച് ബി.ജെ.പി വലിയറത്തല,മലയിൻകീഴ് ഏരിയ കമ്മിറ്റികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.ബി.ജെ.പി.ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് മുക്കം പാലമൂട് ബിജു ധർണ ഉദ്ഘാടനം ചെയ്തു.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു,വിഷ്ണു കൃഷ്ണപുരം,സജി മച്ചേൽ എന്നിവർ സംസാരിച്ചു.