pic1

നാഗർകോവിൽ: തക്കലയിൽ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. തിരുവിതാംകോട് സ്വദേശി രഞ്ജിത്ത് (29), പള്ളിയടി സ്വദേശി വിനീത് (22) എന്നിവരാണ് അറസ്റ്റിലായത്. തക്കല ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.പ്രതികളുടെ കൈയിൽ നിന്ന് 1.5 കിലോ കഞ്ചാവു പിടിച്ചെടുത്തു.