പൂവാർ:അരുമാനൂർ കാലായിത്തോട്ടം വിദ്യാഭിവർദ്ധിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗ്രന്ഥശാലാ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് മുഖ്യാതിഥിയായി.ഗ്രന്ഥശാലാ സംഘം താലൂക്ക് എക‌്സിക്യൂട്ടീവ് അംഗങ്ങളായ കരുംകുളം വിജയകുമാർ,എൻ.എസ്.അജിത, തിരുപുറം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീന ആൽബിൻ, ഡോ.ഗൗരി തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാലാ തലത്തിൽ നടത്തിയ ബാല കലോത്സവ വിജയികൾക്കും സമ്മാനം വിതരണം ചെയ്‌തു.