തിരുവനന്തപുരം: റസൽപുരം -കൂട്ടപ്പന റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ടെൻഡർ നടപടി പൂർത്തിയായാലുടൻ പ്രവൃത്തി ആരംഭിക്കും. ടെൻഡർ കാലതാമസം കൂടാതെ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊതുമരാമത്ത് വകുപ്പ് (നെയ്യാറ്റിൻകര) നിരത്തു വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി.
റസൽപുരം സ്വദേശി വി പി. ബൈജു സമർപ്പിച്ച പരാതിയിലാണ് നടപടി. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്ന് കമ്മിഷൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് പരാതിക്കാരൻ വീണ്ടും കമ്മിഷനെ സമീപിക്കുകയായിരുന്നു.