
ഭർതൃവീട്ടിൽ ഗർഭിണി തൂങ്ങിമരിച്ചനിലയിൽ
വക്കം: ഭർതൃവീട്ടിൽ ഗർഭിണിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വക്കം ഇരവിള പാട്ടത്തിൽ വീട്ടിൽ സുനുവിന്റെ ഭാര്യ രഞ്ജിനി (36) യെ യാണ് ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്നുമാസം ഗർഭിണിയായിരുന്നു.ഭർതൃപീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ച് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി.
വക്കത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരായിരുന്നു സുനുവും രഞ്ജിനിയും. രണ്ടു സമുദായത്തിൽ പെട്ട ഇരുവരും നാലു വർഷങ്ങൾക്കു മുമ്പ് പ്രേമിച്ചാണ് വിവാഹിതരായത്. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. പട്ടികജാതിയിൽപ്പെട്ട രഞ്ജിനിയെ ,മദ്യപിച്ചെത്തി ജാതി പറഞ്ഞ് സുനു അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാത്രിയും സുനു രഞ്ജിനിയെ ഉപദ്രവിച്ചതായി അവർ പറയുന്നു. അച്ഛൻ: ചന്ദ്രൻ . അമ്മ: ഓമന. സഹോദരങ്ങൾ: രഞ്ജിത്ത്, വിപിൻ.