food-grains

■തൂക്കി വിൽക്കുന്നതിന് നികുതില്ലെങ്കിലും,അവ്യക്തത ബാക്കി

തിരുവനന്തപുരം: ബ്രാൻഡഡ് ഭക്ഷ്യഉൽപന്നങ്ങൾക്കുള്ള അഞ്ച് ശതമാനം നികുതി കടകളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കും ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഇന്നലെ മുതൽ നടപ്പിൽ വന്നതോടെ വിപണിയിൽ ഭക്ഷ്യധാന്യങ്ങൾക്ക് വിലകൂടി.

ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാൻ തൂക്കിവിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ,ഇതിൽ നികുതി എങ്ങനെ കണക്കാക്കുമെന്നതിൽ കച്ചവടക്കാർക്കും നികുതി ഉദ്യോഗസ്ഥർക്കും അവ്യക്തതയാണ്.

മാളുകൾ,സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന സംവിധാനമാണുള്ളത്. എന്നാൽ ചിലയിടങ്ങളിൽ പായ്ക്ക് ചെയ്ത് കൊടുക്കുന്നതിനൊപ്പം തൂക്കി വിൽക്കലുമുണ്ട്. 25 കിലോഗ്രാമിൽ കൂടുതലുള്ള പാക്കറ്റുകൾക്ക് നികുതിയില്ല. എന്നാൽ ഇത് വീണ്ടും പായ്ക്ക് ചെയ്ത് വിൽക്കുകയാണെങ്കിൽ നികുതി നൽകേണ്ടിവരും.ഇതോടെ കടകളിൽ തൂക്കിവാങ്ങുന്നവരുടെ എണ്ണം കൂടുന്നത് വ്യാപാരികൾക്ക് കച്ചവടത്തിൽ പ്രതിസന്ധിയുണ്ടാക്കും. നികുതി റിട്ടേൺ നൽകുന്നമ്പോഴും ഇത് നടപടികൾ സങ്കീർണ്ണമാക്കും.നിലവിൽ 40ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ള കച്ചവടക്കാർക്ക് ജി.എസ്.ടി.റിട്ടേൺ നൽകേണ്ടതില്ല.എന്നാൽ ,ഇനി എല്ലാ കച്ചവടക്കാരും നികുതി റിട്ടേൺ നൽകേണ്ടിവരും.

അതേസമയം പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയേർപ്പെടുത്തിയതോടെ സർക്കാരിന് നികുതിവരവ് കൂടുമെന്നാണ് അനുമാനം.സംസ്ഥാനത്ത് മൊത്തം ഭക്ഷ്യധാന്യ വിൽപനയിൽ 14%മാത്രമാണ് ബ്രാൻഡഡ് ഉൽപന്നങ്ങൾ. എന്നാൽ പായ്ക്ക് ചെയ്ത് ഉൽപന്നങ്ങൾക്ക് നികുതിശവന്നതോടെ ഇത് 86%ആയി വർദ്ധിക്കും. ഇതോടെ ഭക്ഷ്യധാന്യങ്ങൾക്കെല്ലാം നികുതിയുടെ പേരിൽ വില കൂടും.

സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ ​വ്യ​ത്യാ​സം

പ​ഴ​യ​ ​വി​ല,​ ​പു​തി​യ​ ​വി​ല​ ​എ​ന്ന​ ​ക്ര​മ​ത്തിൽ

പ​വി​ഴം​ ​അ​രി​ ​(10​ ​കി​ലോ​)​:​ 483,​ 507

പ​ച്ച​രി​:​ ​(​ 1​കി​ലോ​)​:​ 30.50,​ 31.89

പ​യ​ർ​ ​(1​ ​കി​ലോ​)​:​ 117,​ 122

സാ​മ്പാ​ർ​ ​പ​രി​പ്പ് ​(1​ ​കി​ലോ​)​-​ 116,​ 121

ഉ​ഴു​ന്ന് ​(1​ ​കി​ലോ​)​:​ 121,​ 127