
എം.ഫിൽ കെമിസ്ട്രി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ.
അവസാന വർഷ ബി.ബി.എ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് ഒന്നു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എൽ എൽ.എം വൈവാവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് പ്രായോഗിക പരീക്ഷ ആഗസ്റ്റ് 1, 2 തീയതികളിലേക്ക് മാറ്റി.
രണ്ടാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - റഗുലർ - 2020 അഡ്മിഷൻ & സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് രണ്ടു വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (2013 സ്കീം) ആൻഡ് സെഷണൽ ഇംപ്രൂവ്മെന്റ് (2008 & 2013 സ്കീം), ജൂലായ് 2022 പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് മൂന്നു വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 5 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി കോം (ന്യൂജനറേഷൻ - ഡബിൾ മെയിൻ), ആഗസ്റ്റ് 2022 (2020 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മനഃശാസ്ത്രവിഭാഗം നടത്തുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് പി.ജി ഡിപ്ലോമ കോഴ്സിലേക്ക് ആഗസ്റ്റ് 15നകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in ഫോൺ: 9447221421
എൻ.ആർ.ഐ ക്വോട്ട പ്രവേശനം
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ ബി.ടെക് കോഴ്സുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് 30വരെ അപേക്ഷിക്കാം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം നേടി പ്ലസ് ടു പാസാവണം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. വെബ്സൈറ്റ്- www.cemunnar.ac.in.
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: കേരളസർവകലാശാല കാര്യവട്ടം കാമ്പസിലെ എൻവയോൺമെന്റൽ സയൻസസ് പഠനവകുപ്പിൽ കരാറടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. 25നകം ഓൺലൈനായി അപേക്ഷിക്കണം.
സംവിധായകരെ ക്ഷണിക്കുന്നു
തിരുവനന്തപുരം: കുടുംബശ്രീ 'സ്നേഹിത' ജെൻഡർ ഹെൽപ് ഡെസ്ക് പ്രൊമോ വീഡിയോ തയാറാക്കാൻ പരിചയ സമ്പന്നരായ സംവിധായകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.kudumbashree.org/promo സന്ദർശിക്കുക.
കൈറ്റിൽ മാസ്റ്റർ ട്രെയിനർ
തിരുവനന്തപുരം: കൈറ്റിൽ ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരാകാൻ അപേക്ഷിക്കേണ്ട തീയതി 20 വരെ നീട്ടി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർട്രെയിനർമാരെ നിയോഗിക്കുക. വിശദാംശങ്ങൾക്ക് www.kite.kerala.gov.in.