thomas-issac

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡിക്ക് മുമ്പിൽ ഇന്ന് ഹാജരാകാൻ നേരമില്ലെന്ന് മുൻമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇ - മെയിൽ വഴി ഇ.ഡിയുടെ നോട്ടീസ് ലഭിച്ചു. എന്നാൽ,​ ഇ.എം.എസ് അക്കാഡ‌മിയിൽ മൂന്ന് ക്ളാസുകൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ല. പിന്നീടുള്ള കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. കിഫ്ബി കേസിൽ ഇ.ഡി എന്ത് അന്വേഷിക്കാനാണ്. എന്താണ് ഇപ്പോൾ കണ്ടെത്തിയതെന്നും മനസിലാകുന്നില്ല. ഇ.ഡിയെ ബി.ജെ.പി ആയുധമാക്കുകയാണ്. ബി.ജെ.പിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.