തിരുവനന്തപുരം: പട്ടികജാതി വനിതകൾക്കുള്ള സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത സംഭവത്തിൽ നഗരസഭ പൊലീസിന് പരാതി നൽകി. 2021 ലാണ് 42 സ്വയം സഹായ സംഘങ്ങൾക്കായി നൽകിയ 1.26 കോടി രൂപയുടെ വായ്പ നൽകാതെ സബ്സിഡി മാത്രം വാങ്ങി തട്ടിയെടുത്തത്. ഇതിൽ പലരുടെയും പേരും വിലാസവും വ്യാജരേഖകളും ഉപയോഗിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി പി. രാജീവിനും മേയർ പരാതി നൽകി. വ്യവസായ എക്‌സ്റ്റൻഷൻ ഓഫീസർ വഴിയാണ് പദ്ധതി നടപ്പാക്കിയത്. എല്ലാ ദിവസവും കോർപ്പറേഷനിൽ ഒരു വ്യവസായ എക്സ്റ്റൻഷൻ ഓഫീസറുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ഈ ഉദ്യോഗസ്ഥൻ കോർപ്പറേഷനിലെത്തുന്നത്.