
തിരുവനന്തപുരം:സ്വാമി ശാശ്വതികാനന്ദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി ജോൺധർമ്മ തീർത്ഥരുടെ 45ാം തീർത്ഥാടനദിനം പാളയം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ പുഷ്‌പാർച്ചനയോടെയും സമൂഹപ്രാർത്ഥനയോടെയും ആചരിച്ചു. കെ.എസ്.ശിവരാജൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. പി.ജി.ശിവബാബു, കെ.ജയധരൻ,എം.എൽ.ഉഷാരാജ്, അരവിന്ദാക്ഷൻ, ഡോ.എൻ.വിശ്വനാഥൻ, പ്ളാവറ ജയറാം, ജെ.സുധ, ആറ്റുകാൽ ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.