കാട്ടാക്കട: ലോട്ടറി കടയിൽ നിന്ന് ലോട്ടറിയും പണവും മോഷണം പോയതായി പരാതി. കാട്ടാക്കട മുളയംകോട് കുഴലാർ ഗീതുഭവനിൽ ശോഭനന്റെ (62) ലോട്ടറിക്കടയിൽ നിന്നാണ് പണവും ലോട്ടറികളും മോഷണം പോയത്.

ഞായറാഴ്ച രാവിലെ 7ഓടെ ശോഭനൻ ചൂണ്ടുപലകയിലെ ലക്കി സെന്ററിൽ ലോട്ടറി വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഇരുപതോളം ബമ്പർ ലോട്ടറിയും ഫിഫ്ടി ഫിഫ്ടി ലോട്ടറി ഉൾപ്പെടെ കവർച്ച ചെയ്തതായി കണ്ടെത്തിയത്. ഉടൻ തന്നെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ശോഭൻ മറ്റു ജോലികൾക്ക് പോകാൻ കഴിയാതായതോടെയാണ് ലോട്ടറി വില്പന തുടങ്ങിയത്.