aj

ഉദിയൻകുളങ്ങര:കെ.എസ്.ടി.എ പാറശാല സബ് ജില്ലാ കമ്മിറ്റി കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ സ്വാഗത സംഘ രൂപീകരണ യോഗം പാറശാല ഏരിയ സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.അനി കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് എം.എസ്.പ്രശാന്ത്,ലോക്കൽ കമ്മറ്റി സെക്രട്ടറി രാധ കൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ,ബ്ലോക്ക് മെമ്പർ പദ്മകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബൈജു തുടങ്ങിയവർ സംസാരിച്ചു. 251 അംഗ കമ്മിറ്റിയും രൂപീകരിച്ചു. നിർമ്മണോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ നിർവഹിക്കും.കേരളപ്പിറവി ദിനത്തിൽ കുട്ടിക്ക് വീട് നൽകുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സബ് ജില്ലാ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിബു നന്ദിയും പറഞ്ഞു.