തിരുവനന്തപുരം:കോർപ്പറേഷനിൽ പട്ടികജാതി വനിതകൾക്കുള്ള ധനസഹായ പദ്ധതിയിൽ 1.26 കോടി രൂപ തട്ടിപ്പ് നടന്നുവെന്നും വ്യാജരേഖകൾ ഹാജരാക്കിയാണ് തട്ടിപ്പ് നടത്തിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു.അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോടും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയോടും കമ്മിഷൻ നിർദ്ദേശിച്ചു.