
കള്ളിക്കാട്:സ്വന്തം നാട് ആദരിക്കാൻ മറന്നു പോയ മഹപ്രതിഭയാണ് ചലച്ചിത്ര തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കള്ളിക്കാട് രാമചന്ദ്രനെന്ന് സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ.നെയ്യാർഡാമിൽ ആരംഭിച്ച ജിനു സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. ജിനു സ്മാരക ഗ്രന്ഥശാല അടുത്ത വർഷം മുതൽ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തിന് കള്ളിക്കാട് രാമചന്ദ്രൻ അവാർഡും,അകാലത്തിൽ അന്തരിച്ച ജിനുവിന്റെ നാമധേയത്തിൽ ഏറ്റവും മികച്ച പ്രാദേശിക പത്ര റിപ്പോർട്ടർക്കും ക്യാഷ് അവാർഡും നൽകാൻ തീരുമാനിച്ചതിനെ ഡോ.ജോർജ് ഓണക്കൂർ പ്രശംസിച്ചു.
ഗ്രന്ഥശാല രക്ഷാധികാരി എസ്. വിജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ഫാദർ എ.എസ്.പോൾ,ഗ്രന്ഥശാല കാട്ടാക്കട താലൂക്ക് സെക്രട്ടറി മംഗലയ്ക്കൽ രാജഗോപാൽ ,കള്ളിക്കാട് എ.കെ.ശശി,ജനപ്രതിനിധികളായ ബിന്ദു രാജേഷ് ,യു.വിനിത,പ്രതീഷ് മുരളി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സുനിൽകുമാർ,എം. എം.മാത്യുക്കുട്ടി,എസ്.വിജുകുമാർ,ദിലീപ്,കള്ളിക്കാട് സുരേന്ദ്രൻ ,ഗ്രന്ഥശാല ഭാരവാഹികളായ വിജോയ് മൈലക്കര,സിബി.എസ്. ബി.സാം,സി.ശശീന്ദ്രൻ,രാഗേഷ്,ശ്യാംകുമാർ,ശ്യാം നെയ്യാർ എന്നിവർ സംസാരിച്ചു.