
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സീനിയർ ഐ.എ.എസ്.ഉദ്യോഗസ്ഥൻ ഡോ.രാജൻ എൻ.ഖോബ്രഗഡെ ഇന്നലെ ചുമതലയേറ്റു.ജലവിഭവവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കെ.എസ്.ഇ.ബി.ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ.ബി. അശോക് ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ചെയർമാൻ ചുമതലയേറ്റത്.