നെയ്യാറ്റിൻകര: തത്തിയൂർ ശാഖ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശാഖ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. സന്തോഷ് സ്വാഗതവും സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബി.അനിൽകുമാർ (പ്രസിഡന്റ്), എസ്. സന്തോഷ് (സെക്രട്ടറി),എസ്.കെ.രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ബി.സുനിൽകുമാർ (യൂണിയൻ പ്രതിനിധി),എ.സുരേന്ദ്രൻ,സന്തോഷ് കുമാർ,മോഹനചന്ദ്രൻ,ഷിബു. കെ,ധനീഷ്.എസ്,വിഷ്ണു.സി,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി അർജുനൻ ശാന്തി,ബിനു എസ്, എസ്.കെ.ശ്രീകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.