panth

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം പന്തശാഖയിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.വി.സൂരജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കമ്മിറ്റിയംഗം ബ്രിജേഷ് കുമാർ,കള്ളിക്കാട് ശാഖ സെക്രട്ടറി സുദർശനൻ എന്നിവർ സംസാരിച്ചു.ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിന്ദു സാമ്പൻ സ്വാഗതവും രവിചന്ദ്രൻ നന്ദിയും പറഞ്ഞു.മുൻശാഖാ ഭാരവാഹികളെയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.പുതിയ ശാഖാ ഭാരവാഹികളായി മിനി സുരേഷ് (പ്രസിഡന്റ്),സുന്ദരൻ (വൈസ് പ്രസിഡന്റ്), ബിന്ദു സാമ്പൻ (സെക്രട്ടറി), രവിചന്ദ്രൻ (യൂണിയൻ പ്രതിനിധി),കൃഷ്ണൻകുട്ടി .എൻ, അനീഷ്, വേലപ്പൻ,കെ.ബൈജു,രതീഷ്,സുരേഷ്.എസ്,നിഷാന്ത് (കമ്മിറ്റി അംഗങ്ങൾ), പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ബാലകൃഷ്ണപ്പണിക്കർ,രാജാജി,വിനോദ്.എം എന്നിവരെ തിരഞ്ഞെടുത്തു.