തിരുവനന്തപുരം:കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ ബി.ജെ.പി ഇന്ന് നഗരസഭയ്ക്ക് മുന്നിൽ 48 മണിക്കൂർ സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ ഗോപൻ പറഞ്ഞു. കൗൺസിൽ ചർച്ചയ്ക്ക് കത്ത് നൽകിയ ബി.ജെ.പിക്ക് ഒരു പരിഗണനയും നൽകിയില്ല. ബി.ജെ.പി കൗൺസിലർമാരെ മർദ്ദിക്കാനാണ് സി.പി.എം കൗൺസിലർമാർ ശ്രമിച്ചത്.